---
title: "ബാംഗ്ലൂരിൽ ബൈക്ക് അപകടം ; ചൊക്ലി സ്വദേശിയായ യൂത്ത് ലീഗ് നേതാവ് മരിച്ചു."
english_title: "Bike accident in Bangalore; Youth League leader from Chokli dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346662/Bike accident in Bangalore; Youth League leader from Chokli dies"
published_at: "2026-03-09T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aed6c0aa5ae_1001142382.jpg"
keywords: []
---

# ബാംഗ്ലൂരിൽ ബൈക്ക് അപകടം ; ചൊക്ലി സ്വദേശിയായ യൂത്ത് ലീഗ് നേതാവ് മരിച്ചു.

> **Lead Summary:** ചൊക്ലി ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് ട്രഷററും ബംഗ്ളൂരു എ ഐ കെ എം സി സിയുടെ സജീവ പ്രവർത്തകനുമായ ചൊക്ലി ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ ബംഗ്ലൂരിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.

## Article Content

ചൊക്ലി ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് ട്രഷററും ബംഗ്ളൂരു എ ഐ കെ എം സി സിയുടെ സജീവ പ്രവർത്തകനുമായ ചൊക്ലി ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ ബംഗ്ലൂരിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.

പുതുച്ചേരി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകൻ, ഗ്രാമത്തി ജുമാ മസ്‌ജിദ് ക മ്മറ്റി മെമ്പർ, സമസ്‌തയുടെ സജീവ പ്രവർത്തകനും പള്ളൂർ സിഎച്ച് സെന്റർ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഗ്രാമത്തിയിലെ വ്യാപാരിയായിരുന്ന പരേതനായ എകരത്ത് കാസിമിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: നാതിറ. മകൾ: ദുഹ. സഹോദരങ്ങൾ: പരേതനായ ശമ്മാസ്, ഷംസീർ, സഫീർ (ദുബായ്). സംസ്‌കാരം ചൊവ്വ രാവിലെ 7 മണിക്ക് ഗ്രാമത്തി ജുമ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346662/Bike accident in Bangalore; Youth League leader from Chokli dies)